എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ മെസ്സി ഗോൾ നേടിയ ശേഷം ജഴ്സിയൂരി ആഘോഷപ്രകടനം നടത്തുന്ന ദൃശ്യമാണ് ഇഗോ‍ർ എന്ന ആരാധകൻ തന്റെ പുറത്ത് ടാറ്റു ചെയ്തത്.

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്കിടെ തന്റെ ബ്രസീലിയൻ ആരാധകനോട് വാക്കുപാലിച്ച് ലിയോണൽ മെസ്സി. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്നായിരുന്നു ആരാധകന്റെ പ്രതികരണം. കോപ്പ അമേരിക്കയിൽ ഉറൂഗ്വേ-അർജന്റീന മത്സരത്തിനിടെ പ്രചരിച്ച മെസ്സിയുടെ ടാറ്റൂ മുതുകിൽ പതിച്ച ആരാധകന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് വൈറലായത്. അ‍ർജന്റീനയുടെ ചിരവൈരികളായ ബ്രസീലിൽ നിന്നുള്ളൊരു ആരാധകനാണ് മെസ്സിയുടെ ഈ കട്ട ആരാധകൻ. ഇതാണ് ചിത്രം വൈറലാവാൻ കാരണം.

Scroll to load tweet…

എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ മെസ്സി ഗോൾ നേടിയ ശേഷം ജഴ്സിയൂരി ആഘോഷപ്രകടനം നടത്തുന്ന ദൃശ്യമാണ് ഇഗോ‍ർ എന്ന ആരാധകൻ തന്റെ പുറത്ത് ടാറ്റു ചെയ്തത്. ഇഗോറിന്റെ ടാറ്റൂ കണ്ട മെസ്സിയും അമ്പരന്നു. ഈ ആരാധകനെ നേരിൽ കാണണമെന്നും ഓട്ടോഗ്രാഫ് നൽകാൻ ആഗ്രഹമുണ്ടെന്നും മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പരാഗ്വേയ്ക്കെതിരായ മത്സരത്തിനായി വീണ്ടും ബ്രസീലിൽ എത്തിയപ്പോൾ മെസ്സി വാക്കുപാലിച്ചു.

Scroll to load tweet…

12 മണിക്കൂർ വീതം മൂന്ന് ദിവസം ചെലവിട്ടാണ് ഇഗോ‍ർ 2019ൽ മെസ്സിയുടെ ടാറ്റൂ പൂർത്തിയാക്കിയത്. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും, മെസ്സിയുടെ ഓട്ടോഗ്രാഫ് ടാറ്റൂ ആക്കുംവരെ തനിക്ക് കുളിക്കാൻ പോലും കഴിയില്ലെന്നുമായിരുന്നു ഇഗോറിന്റെ പ്രതികരണം.