Asianet News MalayalamAsianet News Malayalam

കോപ്പ അമേരിക്ക: ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കും

ഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്.

Copa America: Rio to allow some spectators at Copa America dream final
Author
Rio de Janeiro, First Published Jul 9, 2021, 11:31 PM IST

റിയോ ഡി ജനീറോ: ഞായറാഴ്ച ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലെ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനൽ കാണാൻ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മാറക്കാന സ്റ്റേഡിയത്തിന്റെ ശേഷിയുടെ പത്തു ശതമാനത്തോളം കാണികളെയാകും പ്രവേശിപ്പിക്കുക.

Copa America: Rio to allow some spectators at Copa America dream finalഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ കോൺമിബോളിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകു.

ഈ വർഷം ആദ്യം മാറക്കാനയിൽ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പ് ഫൈനൽ കാണാൻ പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും കാണികൾ സാമൂഹിക അകലം പാലിക്കാതിരുന്നതിനെത്തുടർന്ന് റിയോ ഡി ജനീറോ കോർപറേഷൻ സംഘാടകർക്ക് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോപ്പ ഫൈനൽ കാണാനെത്തുന്ന കാണികൾ അകലം പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു.

Copa America: Rio to allow some spectators at Copa America dream finalഅമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. കൊവിഡ് രോ​ഗബാധ ശമനമില്ലാതെ തുടരുന്നതിനിടെ കോപ്പ അമേരിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിനെതിരെ ബ്രസീലിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. ബ്രസീൽ താരങ്ങളടക്കം ഇതിനെതിരെ നിലപാടെടുത്തിരുന്നു.  അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന ടൂർണമെന്റ് അവിടുത്തെ കൊവിഡ് വ്യാപനത്തെത്തതുടർന്ന് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.

Copa America: Rio to allow some spectators at Copa America dream final

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios