ലണ്ടന്‍: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജൂണില്‍ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഫുടബോള്‍ ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റിവച്ചു. 2021 ജൂണ്‍ 11 മുതലാകും ടൂര്‍ണമെന്റ് ഇനി നടക്കുക. യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളുടെ പ്രതിനിധികളുമായി ഇന്ന് നടത്തിയ ടെലി കോണ്‍ഫറന്‍സിലാണ് ടൂര്‍ണമെന്റ് മാറ്റാനുള്ള തീരുമാനം എടുത്തത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാധ്യമായണ് യൂറോ കപ്പ് മാറ്റിവെക്കുന്നത്. യൂറോപ്പിലെ 24 മുന്‍നിര ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ഫുട്ബോള്‍ ലീഗുകളും തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരുന്നു.

ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളാണ് മാറ്റിവെച്ചത്. ഇതിന് പുറമെ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്.