Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: ക്രിസ്റ്റ്യാനോയുടെ നേട്ടത്തിനിടയിലും പോര്‍ച്ചുഗലിന് തോല്‍വി; ഇംഗ്ലണ്ടിന് ജയം

ഫുട്‌ബോള്‍ കരിയറില്‍ 700 ഗോളുകള്‍ പൂര്‍ത്തിയാക്കി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യൂറോ കപ്പ് യോഗ്യതയില്‍ ഉക്രെയ്‌നിനെതിരെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ നാഴികക്കല്ല് പിന്നിട്ടത്.

Cristiano completes 700 career goals
Author
Zürich, First Published Oct 15, 2019, 9:18 AM IST

സൂറിച്ച്: ഫുട്‌ബോള്‍ കരിയറില്‍ 700 ഗോളുകള്‍ പൂര്‍ത്തിയാക്കി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യൂറോ കപ്പ് യോഗ്യതയില്‍ ഉക്രെയ്‌നിനെതിരെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ നാഴികക്കല്ല് പിന്നിട്ടത്. ക്രിസ്റ്റ്യാനോ ഗോള്‍ നേടിയെങ്കിലും പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

ദേശീയ ജേഴ്‌സിയില്‍ 95 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 450 ഗോളുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 118ഉം തന്റെ ആദ്യ ക്ലബായ സ്‌പോര്‍ടിംഗിന് വേണ്ടി അഞ്ച് ഗോളും നേടിയിട്ടുണ്ട്. ഇപ്പോഴത്തെ ക്ലബ് 32 ഗോളുകളും താരം നേടി. ജോസഫ് ബികാന്‍ (805), പെലെ (779), റൊമാരിയോ (748), പുസ്‌കാസ് (709), ജെര്‍ഡ് മുള്ളര്‍ (701) എന്നിവരാണ് 700ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ഇതിഹാസങ്ങള്‍.

ക്രിസ്റ്റ്യാനോ നേട്ടം കുറിച്ചെങ്കിലും പോര്‍ച്ചുഗലിന് ജയിക്കാനായില്ല. റോമന്‍ യരേംചുക്, ആന്ദ്രേ യാര്‍മൊലെങ്കോ എന്നിവരാണ് ഉക്രെയ്‌നിന്റെ ഗോളുള്‍ നേടിയത്. ആറുകളികളില്‍ നിന്ന് 11 പോയിന്റുള്ള പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള ഉക്രയ്‌നാണ് ഒന്നാമത്. 

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ബള്‍ഗേറിയയെ തോല്‍പ്പിച്ചു. റോസ് ബാര്‍ക്ലി, റഹീം സ്റ്റര്‍ലിംഗ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഇരട്ട ഗോള്‍ നേടി. ഏഴാ മിനുറ്റില്‍ റാഷ്‌ഫോഡ് തുടങ്ങിവച്ച ഗോള്‍ വേട്ട, 85ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് പൂര്‍ത്തിയാക്കിയത്. ആറ് കളികളില്‍ നിന്ന് 15 പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട്.  

തുര്‍ക്കി- ഫ്രാന്‍സ് മത്സരം സമനിലയില്‍ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ടീമുകള്‍ ഗോളടിച്ചത്. ഒലിവര്‍ ജിറൂദാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്.

Follow Us:
Download App:
  • android
  • ios