ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ ടീമില്‍ മടങ്ങിയെത്തി. യുറോ കപ്പ്- 2020 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്കാണ് റോണോയെ തിരിച്ചുവിളിച്ചത്. 

ലിസ്‌ബന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ ടീമില്‍. യുറോ കപ്പ്- 2020 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്കാണ് റോണോയെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് തിരിച്ചുവിളിച്ചത്. കഴിഞ്ഞ വര്‍ഷം റഷ്യന്‍ ലോകകപ്പിലാണ് റൊണാള്‍ഡോ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ ചേക്കേറിയ ശേഷം റോണോ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. വരുന്ന മത്സങ്ങളില്‍ ദേശീയ ടീമിനായി മികച്ച സംഭവനകള്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൂപ്പര്‍ താരം പ്രതികരിച്ചു. യുറോ കപ്പ്- 2020 ക്വാളിഫയറില്‍ ഉക്രൈനും സെര്‍ബിയക്കും എതിരെയാണ് പോര്‍ച്ചുഗല്‍ ബൂട്ടണിയേണ്ടത്. യൂറോ കപ്പില്‍ നിലവിലെ ജേതാക്കളാണ് പോര്‍ച്ചുഗല്‍. 

പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

Goalkeepers: Beto (Goztepe/TUR), Jose Sa (Olympiakos/GRE), Rui Patricio (Wolves/ENG).

Defenders:Joao Cancelo (Juventus/ITA), Jose Fonte (Lille/FRA), Pepe (FC Porto), Mario Rui (Naploli/ITA), Nelson Semedo (Barcelona/ESP), Raphael Guerreiro (Borussia Dortmund/GER), Ruben Dias (Benfica)

Midfield:Bruno Fernandes (Sporting Lisbon), Danilo Pereira (FC Porto), Joao Moutinho (Wolverhampton Wanderers/ENG), Joao Mario (Inter Milan/ITA), Pizzi (Benfica), Ruben Neves (Wolverhampton Wanderers/ENG), William Carvalho (Real Betis/ESP).

Strikers: Andre Silva (Sevilla/ESP), Bernardo Silva (Manchester City/ENG), Goncalo Guedes (Valencia/ESP), Rafa Silva (Benfica), Joao Félix (Benfica), Dyego Sousa (Sporting Braga), Diogo Jota (Wolverhampton Wanderers/ENG), Cristiano Ronaldo (Juventus/ITA).