ദുബായ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പുതിയ അംഗീകാരം. ഗ്ലോബ് സോക്കര്‍ പുരസ്കാരത്തിൽ നൂറ്റാണ്ടിലെ മികച്ച താരമായി റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ 2020 വരെയുള്ള 20 വര്‍ഷത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരമാണ് റൊണാള്‍ഡോ നേടിയത്. ദുബായിൽ നടന്ന ചടങ്ങിൽ റൊണാള്‍ഡോ പുരസ്കാരം സ്വീകരിച്ചു. 

അടുത്ത വര്‍ഷത്തോടെ കൊവിഡ് ഭീതി അകലുമെന്നാണ് പ്രതീക്ഷയെന്ന് റൊണാള്‍ഡോ പറഞ്ഞു. റയൽ മാഡ്രിഡ് നൂറ്റാണ്ടിലെ ക്ലബും, പെപ് ഗ്വാര്‍ഡിയോള നൂറ്റാണ്ടിലെ മികച്ച പരിശീലകനുമായി തെരഞ്ഞെടുക്കപ്പെട്ടു. 

ബയേൺ മ്യൂണിക്കിന്‍റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച താരം. ബയേണിനായി 47 മത്സരങ്ങളില്‍ 55 ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കി കഴിഞ്ഞയാഴ്ച മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു. സീസണിലെ മികച്ച ടീമിനുളള പുരസ്കാരം ബയേൺ നേടി. 

സ്പാനിഷ് മുന്‍ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസ്, പ്രതിരോധതാരം ജെറാര്‍ഡ് പീക്വേ എന്നിവരും വിവിധ പുരസ്കാരങ്ങള്‍ നേടി. 

പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്