ജിയാന്‍ലുഗി ഡോണറുമ, ലിയൊണാര്‍ഡോ ബൊനൂച്ചി, ലിയൊണാര്‍ഡോ സ്പിനസോള, ജോര്‍ജിനോ, ഫെഡറിക്കൊ കിയേസ എന്നിവരാണ് യൂറോ ടീമിലിടം നേടിയ ഇറ്റാലിയന്‍ കതാരങ്ങള്‍. 

സൂറിച്ച്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ ഇത്തവണത്തെ യൂറോ ടീം. ചാംപ്യന്മാാരായ ഇറ്റാലിയന്‍ ടീമില്‍ നിന്ന് അഞ്ച് താരങ്ങളാണ് ടീമിലെത്തിയത്. റണ്ണേഴ്‌സ്അപ്പായ ഇറ്റിയുടെ മൂന്ന് താരങ്ങളും ടീമിലെത്തി. ഡെന്‍മാര്‍ക്ക്, സ്‌പെയ്ന്‍, ബെല്‍ജിയം ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. ക്രിസ്റ്റിയാനോയ്ക്ക പുറമെ പോള്‍ പോഗ്ബയാണ് സ്ഥാനം ലഭിക്കാതിരുന്ന മറ്റൊരു പ്രമുഖന്‍. 

ജിയാന്‍ലുഗി ഡോണറുമ, ലിയൊണാര്‍ഡോ ബൊനൂച്ചി, ലിയൊണാര്‍ഡോ സ്പിനസോള, ജോര്‍ജിനോ, ഫെഡറിക്കൊ കിയേസ എന്നിവരാണ് യൂറോ ടീമിലിടം നേടിയ ഇറ്റാലിയന്‍ താരങ്ങള്‍. ഇംഗ്ലണ്ടില്‍ നിന്ന് റഹീം സ്‌റ്റെര്‍ലിംഗ്, ഹാരി മഗ്വൈര്‍, കെയ്ല്‍ വാല്‍ക്കര്‍ എന്നിവരും ടീമിലെത്തി. പെഡ്രി (സ്‌പെയ്ന്‍), റൊമേലു ലുകാകു (ബെല്‍ജിയം), പിയറെ-എമിലെ ഹൊയ്ബര്‍ഗ് (ഡെന്‍മാര്‍ക്ക്) എന്നിവരാണ് മറ്റു താരങ്ങള്‍. 

Scroll to load tweet…

ക്രോസ് ബാറിന് കീഴില്‍ ഇറ്റലിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഡോണറുമയാണ് ഗോള്‍ കീപ്പര്‍. സെന്‍ട്രല്‍ ഡിഫന്റര്‍മാരായി ബൊനൂച്ചിയും മഗൈ്വറും. ഇടത് വിംഗ്ബാക്കായി സ്പിനസോളയും വലത്ത് വാള്‍ക്കരും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ജോര്‍ജിനോ. അദ്ദേഹത്തിന് ഇടത്ത് പെഡ്രിയും വലത് ഭാഗത്ത് ഹൊയ്ബര്‍ഗും. 

ലുകാകുവാണ് സെന്‍ട്രല്‍ ഫോര്‍വേഡ്. ക്രിസ്റ്റ്യാനോയെ മറികടന്നാണ് ലുകാകു ടീമിലെത്തിയത്. ബെല്‍ജിയന്‍ താരത്തിന്റെ ഇടത്ത് സ്റ്റെര്‍ലിംഗും വലത് സൈഡില്‍ കിയേസയും കളിക്കും.

അഞ്ച് ഗോളും ഒരു അസിസ്റ്റും നേടിയ ക്രിസ്റ്റിയാനോ ഗോള്‍ഡന്‍ ബൂട്ടിന് ഉടമയായിരുന്നു. മൂന്ന് പെനാല്‍റ്റി ഗോളുള്‍പ്പെടെയാണ് താരം പട്ടിക പൂര്‍ത്തിയാക്കി.