ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാമൂഴത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് നാളെ ആദ്യ മത്സരം. ന്യൂകാസിലിന് എതിരെയാണ് റൊണാൾഡോ ചെങ്കുപ്പായത്തിൽ വീണ്ടും ഇറങ്ങുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും. സിആർ7 ചെങ്കുപ്പായത്തിൽ ഓൾഡ് ട്രാഫോർഡിൽ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാത്രമല്ല, പ്രീമിയർ ലീഗിനും പുത്തൻ ഉണർവാണത്. യുണൈറ്റഡ്-ന്യൂകാസിൽ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വളരെ നേരത്തേ വിറ്റുതീർന്നു. ആദ്യമേ ടിക്കറ്റുകൾ സ്വന്തമാക്കി മറിച്ച് വിൽക്കുന്നവർ തീവിലയാണ് ചോദിക്കുന്നത്. 

ന്യൂകാസിലിനെതിരെ റൊണാൾഡോ പതിനൊന്ന് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പത്തിലും യുണൈറ്റഡ് ജയിച്ചു. റൊണാൾഡോ ഹാട്രിക്ക് ഉൾപ്പടെ ആറ് ഗോൾ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 

Scroll to load tweet…

മുന്നേറ്റനിരയിൽ റൊണാൾഡോയ്‌ക്കൊപ്പം കോച്ച് ഒലേ സോൾഷെയ‍‍ർ ആരെ കളത്തിലിറക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാർക്കസ് റാഷ്‌ഫോർഡ്, എഡിൻസൻ കവാനി, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, ആന്തണി മാർഷ്യാൽ എന്നീ ഇന്റർനാഷണലുകളാണ് ടീമിലുള്ള മറ്റ് ഗോൾവേട്ടക്കാർ. 2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ നേടിയിട്ടുണ്ട്. 

റൊണാള്‍ഡോയും കോലിയും മാഞ്ചസ്റ്ററില്‍, ഒരു നഗരത്തില്‍ രണ്ട് 'GOAT'കളെന്നെ് യുണൈറ്റഡ്

ആരവത്തോടെ രണ്ടാംവരവ്; റൊണാൾഡോ യുണൈറ്റഡ് ക്യാമ്പില്‍, പരിശീലനം തുടങ്ങി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona