യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അതിരുവിട്ട ആഘോഷപ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ നടപടിക്ക് സാധ്യതയേറി.

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അതിരുവിട്ട ആഘോഷപ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ നടപടിക്ക് സാധ്യതയേറി. പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍, അത്‌ലറ്റിക്കോ മാഡ്രിഡിനതിരെ ഹാട്രിക്ക് നേടിയപ്പോഴത്തെ ആഹ്ലാദപ്രകടനത്തില്‍, റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ കണ്ടെത്തി.

മറ്റന്നാള്‍ ചേരുന്ന യുവേഫ അച്ചടക്കസമിതി നടപടി തീരുമാനിക്കും. ചാംപ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം, റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമെന്ന ആശങ്കയിലാണ് യുവന്റസ് ആരാധകര്‍. ആദ്യ പാദത്തില്‍ ജയിച്ചപ്പോള്‍ അത്‌ലറ്റിക്കോ പരിശീലകന്‍ സിമയോണി ആഹ്ലാദപ്രകടനത്തിന് മറുപടി നല്‍കുകയായിരുന്നു റൊണാള്‍ഡോ.