റോം: കൊവിഡ് നിയന്ത്രണ വിധേയമായ ശേഷമുള്ള ആദ്യമത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിരാശ. കോപ്പ ഇറ്റാലിയ സെമിയില്‍ എ സി മിലാനെതിരായ മത്സരത്തില്‍ താരം പെനാല്‍റ്റി നഷ്ടപ്പെടുത്തി. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ യുവന്റസ് ഫൈനലിലേക്കു മുന്നേറി.

നേരത്തേ മിലാന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയില്‍ നടന്ന ആദ്യപാദ സെമി 1-1ന് അവസാനിച്ചിരുന്നു. അന്ന് ഒരു എവേ ഗോള്‍ നേടാന്‍ കഴിഞ്ഞുവെന്നതാണ് യുവന്റസിനു തുണയായത്. ഇന്റര്‍മിലാന്‍- നാപ്പോളി സെമി ഫൈനലിലെ വിജിയകളാണ് ഫൈനലില്‍ യുവന്റസിന്റെ കാത്തിരിക്കുന്നത്.

15ാം മിനിറ്റിലായിരുന്നു യുവന്റസിന് അനുകൂലമായി കളിയില്‍ പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത ക്രിസ്റ്റ്യനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റില്‍ തട്ടിതെറിച്ചു.