ടൂറിന്‍: സീരി എ പെനാല്‍റ്റി നഷ്ടപ്പെടുത്തി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. സാംപ്‌ഡോറിയക്കെതിരെ യുവന്റസ് ജയിച്ചെങ്കിലും ക്രിസ്റ്റിയാനോയ്ക്ക് സമ്മിശ്ര ദിവസമായിരുന്നു. ഒരു ഗോള്‍ നേടിയ താരം പെനാല്‍റ്റി നഷ്ടമാക്കിയത് ആരാധകരില്‍ നിരാശയുണ്ടാക്കി. 88ാം മിനിറ്റിലായിരുന്നു പെനാല്‍റ്റി. ക്രിസ്റ്റ്യാനോയുടെ ശക്തമായ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. വീഡിയോ കാണാം....

സീരി എയില്‍ 31 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ 12 ഗോളുകള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു. ലീഗില്‍ ആദ്യമായിട്ടാണ് ക്രിസ്റ്റിയാനോ പെനാല്‍റ്റി നഷ്ടമാക്കുന്നത്. ഗോള്‍ഡന്‍ ഷൂ പോരാട്ടത്തില്‍ ലാസിയോ താരം സിറൊ ഇമ്മൊബീലിനും ബയേണ്‍ മ്യൂനിച്ച് താരം ലവന്‍ഡോവസ്‌കിക്കും പിന്നിലാണ് ക്രിസ്റ്റ്യാനോ. ഇരുവര്‍ക്കും 34 ഗോള്‍ വീതമുണ്ട്.