ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ ഈ സീസണിലെ മികച്ച താരത്തിനുള്ള മോസ്റ്റ് വാല്യബിൾ പ്ലയർ പുരസ്കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 37 ഗോളുകളാണ് താരം ക്ലബിനായി നേടിയത്. യുവന്‍റസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം സീസണിൽ ഇത്രയും ഗോൾ നേടിയത്. കഴിഞ്ഞ സീസണിലും ക്ലബിന്‍റെ മികച്ച താരത്തിനുള്ള പുരസ്‌കാരം റൊണാള്‍ഡോയ്‌ക്കായിരുന്നു. 

അതേസമയം സീരി എയില്‍ ഈ സീസണിലെ മോസ്റ്റ് വാല്യബിൾ പ്ലയറിനുള്ള പുരസ്‌കാരം റോണോയുടെ സഹതാരം  ഡിബാലയ്‌ക്കായിരുന്നു. 

യുവന്‍റസിനെ തോൽപ്പിച്ച് ലിയോൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ടം ശ്രദ്ധേയമായിരുന്നു. ലീഗിൽ പുറത്തായതിന്‍റെ നിരാശയും താരം പങ്കുവച്ചിരുന്നു. 

സ്കൂള്‍ കുട്ടികള്‍ക്കായി ഫിറ്റ്നെസ് ചാനലുമായി കേരള ഒളിമ്പിക് അസോസിയേഷൻ

ഐപിഎല്‍ കിരീടം ഇക്കുറി ആര്‍ക്ക്; പ്രവചനവുമായി ബ്രെറ്റ് ലീ