സ്‌പോർട്ടിംഗിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗ്യൂസൺ റൊണാൾഡോയെ കണ്ടെത്തിയത്. 

ടൂറിന്‍: ആദ്യകാല ക്ലബായ സ്‌പോർട്ടിംഗ് ലിസ്‌ബണിൽ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കുന്നതോടെ സ്‌പോർട്ടിംഗിലേക്ക് മടങ്ങാനാണ് റൊണാൾഡോയുടെ ആലോചന. ഒന്നോരണ്ടോ വർഷം സ്‌പോർട്ടിംഗിൽ കളിച്ച് വിരമിക്കാനാണ് മുപ്പത്തിയാറുകാരനായ റൊണാൾഡോ ആഗ്രഹിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സ്‌പോർട്ടിംഗിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗ്യൂസൺ റൊണാൾഡോയെ കണ്ടെത്തുന്നത്. പിന്നീട് റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായി വളർന്ന റൊണാൾഡോ 2018ല്‍ യുവന്റസിൽ എത്തി. അഞ്ച് ബാലൻ ഡി ഓർ പുരസ്‌കാരം നേടിയിട്ടുള്ള റൊണാൾഡോയ്‌ക്ക് ഈ സീസണിൽ യുവന്റസിനെ സെരി എയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കാൻ കഴിഞ്ഞില്ല. 

ചാമ്പ്യൻസ് ലീഗ്: ആരാവും സിറ്റിക്ക് എതിരാളികള്‍; ചെൽസി-റയൽ പോരാട്ടം ഇന്ന്

കൊവിഡിനിടെ ബാഴ്‌സയിലെ സഹതാരങ്ങൾക്ക് വീട്ടില്‍ വിരുന്ന്; പുലിവാല്‍ പിടിച്ച് മെസി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona