സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രമുഖ താരങ്ങളെയൊന്നും സ്വന്തമാക്കാത്തതും പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ അര്‍ഹമായ അംഗീകാരം കിട്ടുമോയെന്ന സംശയവും ടീം വിടാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നു.
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) അടുത്ത സീസണില്‍ അടുത്ത സീസണില്‍ ക്ലബില്‍ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. തന്റെ മുന്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് സൂപ്പര്‍ താരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബിലേക്ക് മാറാന്‍ ശ്രമം തുടങ്ങിയത്. സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിലേക്ക് വരുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രമുഖ താരങ്ങളെയൊന്നും സ്വന്തമാക്കാത്തതും പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ അര്‍ഹമായ അംഗീകാരം കിട്ടുമോയെന്ന സംശയവും ടീം വിടാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നു. ഇതിനിടെയാണ് റൊണാള്‍ഡോ മുന്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത സജീവമായത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ സ്റ്റേഡിയത്തിനു മുന്നില്‍ റൊണാള്‍ഡോയുടെ കാര്‍ കണ്ടുവെന്നും സൂപ്പര്‍താരം ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്തിയതാണ് എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.
സാവിയുടെ പദ്ധതികളില്‍ അഞ്ച് താരങ്ങളില്ല; വിറ്റൊഴിവാക്കാനൊരുങ്ങി ബാഴ്‌സലോണ
ഇതോടെയാണ് പ്രതികരണവുമായി റൊണാള്‍ഡോ തന്നെ രംഗത്തെത്തിയത്. സ്പോര്‍ട് ടിവി പോര്‍ച്ചുഗലിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിന് താഴെ ഫേക്ക് എന്നായിരുന്നു റൊണാള്‍ഡോയുടെ കമന്റ്. അപ്പോഴും റൊണാള്‍ഡോ അടുത്ത സീസണില്‍ എവിടെ കളിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക് ക്ലബുകളെല്ലാം റൊണാള്‍ഡോയെ സ്വന്താക്കാനുളള നീക്കത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
മൂന്ന് ക്ലബുകളും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളി മാത്രമാണ് നിലവില്‍ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താല്‍പര്യമുള്ള ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ടീം.
ഇതേസമയം ക്രിസ്റ്റ്യനോ റൊണാള്‍ഡോ തന്റെ ഗെയിം പ്ലാനിലെ പ്രധാനിയാണെന്നും താരത്തെ ക്ലബ് വിട്ടുപോകാന്‍ അനുവദിക്കില്ലെന്നും യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
