അയർലൻഡിനെതിരായ മത്സരത്തിന്‍റെ അവസാന നിമിഷം മഞ്ഞക്കാർഡ് കണ്ടതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്. ഇഞ്ചുറി ടൈമില്‍ ഗോളടിച്ചശേഷം ജേഴ്സിയൂരി ആഘോഷിച്ചതിനാണ് റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡും ഒരു മത്സരത്തില്‍ വിലക്കും വിധിച്ചത്.

ലിസ്ബണ്‍: അയർലൻഡിനെതിരായ നാടകീയ ജയത്തിനും ക്രിസ്റ്റ്യാനോ റൊണാൾഡോയു‍‍ടെ റെക്കോർഡ് ഗോൾവേട്ടയ്ക്കും പിന്നാലെ പോർച്ചുഗലിന് നിരാശ. ഈമാസം ഏഴിന് അസർബൈജാനെതിരെ നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാനാവില്ല.

അയർലൻഡിനെതിരായ മത്സരത്തിന്‍റെ അവസാന നിമിഷം മഞ്ഞക്കാർഡ് കണ്ടതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്. ഇഞ്ചുറി ടൈമില്‍ ഗോളടിച്ചശേഷം ജേഴ്സിയൂരി ആഘോഷിച്ചതിനാണ് റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡും ഒരു മത്സരത്തില്‍ വിലക്കും വിധിച്ചത്.

അയര്‍ലന്‍ഡിനെതിരെ എൺപത്തിയൊൻപതാം മിനിറ്റ് വരെ പോർച്ചുഗൽ ഒരു ഗോളിന് പിന്നിലായിരുന്നു. അവസാന മിനിറ്റുകളിൽ റൊണാൾഡോ നേടിയ ഗോളുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. അതേസമയം, ശനിയാഴ്ച നടക്കുന്ന ഖത്തറിനെതിരായ സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിക്കുമെന്ന് സൂചനയുണ്ട്.

Scroll to load tweet…

റൊണാള്‍ഡോ ജേഴ്സിയൂരി വിജയാഘോഷം നടത്തുന്ന ചിത്രം മാഞ്ചസ്റ്റര്‍ യുനൈറ്റഡും ട്വീറ്റ് ചെയ്തു. അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ നീക്കത്തിലൂടെയാണ് റൊണാള്‍ഡോ യുവന്‍റസില്‍ നിന്ന് ഇത്തവണ മാഞ്ചസ്റ്റര്‍ യനൈറ്റഡിലെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.