മത്സരത്തിലെ താരമായതിന് പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിന് പുരസ്‌കാരവും ലഭിച്ചു. ഫിഫ ലോകകപ്പ് ട്രോഫിയുടെ മാതൃകയിലുള്ള പുരസ്‌കാരമായിരുന്നത്. ചെറിയ ട്രോഫി കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

റിയാദ്: അറബ് ക്ലബ് ചാംപ്യന്‍ഷിപ്പ് കപ്പില്‍ അല്‍-നസ്‌റിനെ ഫൈനലിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏക ഗോള്‍ ആയിരുന്നു. 75-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. അല്‍ ഷോര്‍ട്ടക്കെതിരെ മത്സരത്തിലെ താരവും ക്രിസ്റ്റിയാനോ ആയിരുന്നു. പുതുതായി ടീമിലെത്തിയ സാദിയോ മാനേനെ വീഴ്ത്തിയതിനാണ് അല്‍ നസ്‌ററിന് പെനാല്‍റ്റി ലഭിച്ചത്. ഗോള്‍ കീപ്പറെ അനായാസം കീഴ്‌പ്പെടുത്താനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. ശനിയാഴ്ച്ച ഫൈനലില്‍ അല്‍ ഹിലാലിനെയാണ് അല്‍ നസ്ര്‍ നേരിടുക. അല്‍ ഷബാബിനെ 3-1ന് തോല്‍പ്പിച്ചാണ് ഹിലാല്‍ ഫൈനലിലെത്തിയത്.

മത്സരത്തിലെ താരമായതിന് പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിന് പുരസ്‌കാരവും ലഭിച്ചു. ഫിഫ ലോകകപ്പ് ട്രോഫിയുടെ മാതൃകയിലുള്ള പുരസ്‌കാരമായിരുന്നത്. ചെറിയ ട്രോഫി കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപ്പോഴും പരിഹസിക്കപ്പെടുകയാണ് താരം. ലോകകപ്പില്ലാത്ത ക്രിസ്റ്റ്യാനോയെ ചെറിയ ലോകകപ്പ് നല്‍കി സമാധാനിപ്പിക്കുകയാണെന്നാണ് ട്വിറ്ററിലെ സംസാരം. ഇതൊരു സൂചനയാണെന്നും അദ്ദേഹം അടുത്ത ലോകകപ്പ് തീര്‍ച്ചയായും നേടുമെന്ന് മറ്റു ചിലരും പറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കായികലോകത്ത് ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കിയ താരങ്ങളില്‍ ക്രിസ്റ്റ്യാനോ ഒന്നാമനായി. മെസിയെ മറികടന്നാണ് പോര്‍ച്ചുഗീസ് താരം ഒന്നാമതെത്തിയത്. 2023ല്‍ 136 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ പ്രതിഫലം. രണ്ടാംസ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 130 ദശലക്ഷം ഡോളറാണ്. ഗ്ലോബല്‍ ഇന്‍ഡക്‌സാണ് 2023ല്‍ വിവിധ കായിക താരങ്ങള്‍ ശമ്പളയിനത്തില്‍ നേടിയ തുകയുടെ കണക്ക് പുറത്തുവിട്ടത്. 

മെസി പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ മെസി അടുത്തിടെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങളിലും ഫുട്‌ബോള്‍ താരങ്ങളാണ്. പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ് മൂന്നാമത്. 120 ദശലക്ഷം ഡോളറാണ് എംബാപ്പേയുടെ വരുമാനം. 119.5 ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് നാലും 110 ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള മെക്‌സിക്കന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ കനേലോ അല്‍വാരസ് അഞ്ചും സ്ഥാനങ്ങളില്‍. 95.1 ദശലക്ഷം ഡോളറുമായി ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒമ്പതാം സ്ഥാനത്താണ്. 85 ദശലക്ഷം ഡോളറുള്ള നെയ്മര്‍ പന്ത്രണ്ടും സ്ഥാനങ്ങളിലുണ്ട്.