പാട്രിക്ക് ഷിക്കിന്റെ ഇരട്ട ഗോളുകള്‍ ടീമിന് ജയമൊരുക്കി. ഇതില്‍ ഒരു ഗോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒന്നായിരുന്നു.

ഗ്ലാസ്‌ഗോ: യൂറോ കപ്പില്‍ ഗൂപ്പ് ഡിയില്‍ സ്‌കോട്്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെക്ക് ജയിച്ചുകയറിയത്. പാട്രിക്ക് ഷിക്കിന്റെ ഇരട്ട ഗോളുകള്‍ ടീമിന് ജയമൊരുക്കി. ഇതില്‍ ഒരു ഗോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒന്നായിരുന്നു. മൈതാന മാധ്യത്തില്‍ നിന്ന് ഷിക്ക് നേടിയ ഗോളാണ് മത്സരത്തിലെ സവിശേഷത. 

മത്സരത്തിലുനീളം സ്‌കോട്‌ലന്‍ഡിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മയാണ് ടീമിന് വിനയായത്. അതോടൊപ്പം ചെക്ക ഗോള്‍കീപ്പര്‍ തോമസ് വാക്ലിക്കിന്റെ മികവും എടുത്തുപറയണം. സ്‌കോട്ടിഷ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ റൊബേര്‍ട്ട്‌സണിന്റെ ഗോളെന്നുറച്ച ഷോട്ട് അസാമാന്യമായി വാക്ലിക്ക് രക്ഷപ്പെടുത്തി.

42ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. വലത് വിംഗ് ബാ്ക്ക് വ്‌ളാഡിമര്‍ കൗഫാല്‍ നല്‍കിയ ക്രോസില്‍ തലവച്ചാണ് ഷിക്ക് ഗോള്‍ നേടിയത്. വൈകാതെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയും സ്‌കോട്്‌ലന്‍ഡ് ആക്രമണം തുടര്‍ന്നു. 48-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്ങിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. 

52ാം മിനിറ്റിലാണ് ഷി്ക്കിന്റെ അത്ഭുത ഗോള്‍ പിറന്നത്. മധ്യവരയില്‍ ഷിക്ക് തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പററേയും മറികടന്ന് വലയില്‍ ചെന്നുപതിച്ചു. ഗോള്‍ വീഡിയോ കാണാം. 

Scroll to load tweet…
Scroll to load tweet…

രണ്ടു ഗോളിന് പിറകില്‍ പോയ ശേഷം സ്‌കോട്‌ലന്‍ഡ് ചില ആക്രമണങ്ങള്‍ നടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.