Asianet News MalayalamAsianet News Malayalam

ജയിലിലെ ഫുട്ബോള്‍ ടീമില്‍ അരങ്ങേറി ഡാനി ആല്‍വസ്, ജയിലില്‍ കൂട്ട് റൊണാള്‍ഡീഞ്ഞോയുടെ ബോഡി ഗാര്‍ഡ്

അതേസമയം, ലൈംഗികാതിക്രമ കേസിൽ ഡാനിയെ അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് കുടുംബം ഇപ്പോഴും. ഡാനി ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്നും അദ്ദേഹത്തെ തനിക്ക് 22 വര്‍ഷമായി അറിയാമെന്നും ആല്‍വസി‍ന്‍റെ മുന്‍ ഭാര്യയായ ഡാന ഡിനോറ പറഞ്ഞു. അതേസമയം ആല്‍വസിന്‍റെ നിലവിലെ ഭാര്യ ജാന സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Dani Alves makes debut for prison football team shares cell with Ronaldinho's bodyguard
Author
First Published Jan 31, 2023, 12:22 PM IST

ബാഴ്‌സലോണ: നൈറ്റ് ക്ലബ്ബില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായി ബാഴ്സലോണയിലെ ബ്രയാന്‍സ് 2 ജയിലില്‍ കഴിയുന്ന ബ്രസീല്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് ജയിലിലെ ഫുട്ബോള്‍ ടീമിനായി അരങ്ങേറി. തന്‍റെ സ്ഥിരം പൊസിഷനായ റൈറ്റ് ബാക്കായാണ് ജയില്‍ ടീമിലും ഡാനി ആല്‍വസ് കളിച്ചതെന്ന് La Vanguardia പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസമായ റൊണാള്‍ഡീഞ്ഞോയുടെ മുന്‍ ബോഡി ഗാര്‍ഡായിരുന്ന കൂടീഞ്ഞോ ആണ് ജയില്‍ മുറിയില്‍ ആല്‍വസിന്‍റെ സഹതടവുകാരന്‍. ലൈംഗിക അതിക്രമ കേസിലാണ് കൂടീഞ്ഞോും അറസ്റ്റിലായത്. ജയിലിതെത്തിയ ആല്‍വസ് സഹതടവുകാര്‍ക്ക് തന്‍റെ ഒപ്പിട്ട ജേഴ്സി സമ്മാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 20നാണ് ആല്‍വസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

അതേസമയം, ലൈംഗികാതിക്രമ കേസിൽ ഡാനിയെ അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് കുടുംബം ഇപ്പോഴും. ഡാനി ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്നും അദ്ദേഹത്തെ തനിക്ക് 22 വര്‍ഷമായി അറിയാമെന്നും ആല്‍വസി‍ന്‍റെ മുന്‍ ഭാര്യയായ ഡാന ഡിനോറ പറഞ്ഞു. അതേസമയം ആല്‍വസിന്‍റെ നിലവിലെ ഭാര്യ ജാന സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ...നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ-വീഡിയോ

ബാഴ്‌സലോണയുടെയും ബ്രസീലിന്‍റേയും താരമായ ഡാനി ആൽവസ് സ്പെയിനിലെ കാറ്റലൂണിയയില്‍ ആണ് അറസ്റ്റിലായത്.2022 ഡിസംബറില്‍ ഉയര്‍ന്ന പരാതിയിലാണ് ഡാനി ആല്‍വസിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.

എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിരുന്നു. 'സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല' എന്നുമാണ് ഡാനി ആല്‍വസിന്‍റെ പ്രതികരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്. ബ്രസീല്‍ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആല്‍വസ് 43 കിരീടങ്ങളുയര്‍ത്തി. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി, സെവിയ്യ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രസീലിയന്‍ താരം ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ് പ്യൂമാസിനായാണ് ബൂട്ടണിയുന്നത്.

എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios