നല്ല കാര്യങ്ങളിലൂടെ ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സാവോ പോളോയുടെ താരമായ ആൽവസ് പറയുന്നു. വീട്ടിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന ആൽവസ് വ്യായാവും മുടക്കുന്നില്ല. 

സാവോപോളോ: ക്വാറന്റൈനിൽ കഴിയുകയാണെങ്കിലും ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് തിരക്കിലാണ്. പാചകവും സംഗീതവുമൊക്കെ ആയാണ് ആൽവസ് സമയം ചെലവഴിക്കുന്നത്. കൊവിഡ് കാലത്ത് നിർബന്ധമായും വീട്ടിൽതന്നെ കഴിയണമെന്ന ആഹ്വാനത്തോടെയാണ് ഡാനി ആൽവസ് വീഡിയോ പുറത്തിറക്കിയത്.

View post on Instagram

നല്ല കാര്യങ്ങളിലൂടെ ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സാവോ പോളോയുടെ താരമായ ആൽവസ് പറയുന്നു. വീട്ടിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന ആൽവസ് വ്യായാവും മുടക്കുന്നില്ല. ഭാര്യ ജൊവാന സാന്‍സുമൊത്താണ് ആല്‍വസ് പാചകപരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മെക്സിക്കന്‍ ഭക്ഷണങ്ങളാണ് പ്രധാനമായും ആല്‍വസ് പാചകം ചെയ്തത്.

View post on Instagram

കൊവിഡ‍് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രസീലിലെ ഫുട്ബോൾ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.