കഴിഞ്ഞ ലോകകപ്പില്‍ നെയ്മറുടെ നായകത്വത്തില്‍ ഇറങ്ങിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായിരുന്നു.

സാവോപോളോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിന് പുതിയ നായകന്‍. ഡാനി ആല്‍വ്സാണ് കോപ്പയില്‍ ബ്രസീലിനെ നയിക്കുക. കഴിഞ്ഞവര്‍ഷം നെയ്മറെ ടീമിന്റെ സ്ഥിരം നായകനായി കോച്ച് ടിറ്റെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി കോപ്പയില്‍ 36കാരനായ ഡാനി ആല്‍വ്സിനെ നായകന്റെ ചുമതല ഏല്‍പ്പിക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ നെയ്മറുടെ നായകത്വത്തില്‍ ഇറങ്ങിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായിരുന്നു.

Scroll to load tweet…

ക്ലബ് സീസണില്‍ കാല്‍പ്പാദത്തിനേറ്റ പരിക്കുമൂലം സീസണിലെ പകുതി മത്സരങ്ങളിലും പുറത്തിരുന്ന നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയുടെ തോല്‍വിയെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിച്ചു.
ജൂണ്‍ 14ന് ബൊളീവിയക്കെതിരെ ആണ് കോപ്പയില്‍ ബ്രസീലിന്റെ ആദ്യമത്സരം.