ഡേവിഡ് ലൂയിസുമായുള്ള കരാര്‍ ചെല്‍സി 2021വരെ നീട്ടി.
ചെല്‍സി: ബ്രസീലിയന്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസുമായുള്ള കരാര്‍ ചെല്‍സി 2021വരെ നീട്ടി. ചെല്‍സിയെ പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലും യൂറോപ്പ ലീഗില്‍ ഫൈനലിലും എത്തിച്ചതില്‍ ലൂയിസിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.
Scroll to load tweet…
ചെല്‍സിക്കായി ഈ സീസണില്‍ 48 മത്സരങ്ങള്‍ കളിച്ച ലൂയിസ് മൂന്ന് ഗോളുകള്‍ നേടി. ക്ലബില്‍ തുടരാനുള്ള അവസരം ലഭിച്ചത് അതിയായ സന്തോഷം നല്‍കുന്നു. ചെല്‍സിയെ ഇഷ്ടപ്പെടുന്നതായും ഒരു യുവതാരത്തെ പോലെ സ്വപ്‌നങ്ങള്‍ കാണുന്നതായും 32കാരനായ ലൂയിസ് പറഞ്ഞു.
Scroll to load tweet…
