1998ലെ ലോകകപ്പ് സെമിയിൽ എത്തിയ ക്രൊയേഷ്യന്‍ ടീമിൽ അംഗങ്ങളായിരുന്ന സൂക്കറും സ്റ്റിമാക്കും വെസ്റ്റ് ഹാം ക്ലബ്ബിലും സഹതാരങ്ങളായിരുന്നു. ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയത് സൂക്കറായിരുന്നു

ഇഗോര്‍ സ്റ്റിമാക് പരിശീലകനാകുന്നത് ഇന്ത്യന്‍ ഫുട്ബോളിന് നേട്ടമാകുമെന്ന് ക്രൊയേഷ്യന്‍ ഇതിഹാസം ഡേവര്‍ സൂക്കര്‍. സ്പെയിനിലും ഇംഗ്ലണ്ടിലും കളിച്ചിട്ടുള്ള സ്റ്റിമാക്കിന്‍റെ പരിചയസമ്പത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രതിബദ്ധതയുള്ള കളിക്കാരനായിരുന്ന സ്റ്റിമാക്കിന്‍റെ ഇന്ത്യയിലെ യുവതാരങ്ങളെ ഏറെ സ്വാധീനിക്കാനാകുമെന്നും സൂക്കര്‍ പറഞ്ഞു. 

1998ലെ ലോകകപ്പ് സെമിയിൽ എത്തിയ ക്രൊയേഷ്യന്‍ ടീമിൽ അംഗങ്ങളായിരുന്ന സൂക്കറും സ്റ്റിമാക്കും വെസ്റ്റ് ഹാം ക്ലബ്ബിലും സഹതാരങ്ങളായിരുന്നു. 1998ലെ ലോകകപ്പില്‍ ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയ സൂക്കര്‍ , നിലവില്‍ ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച് വരികയാണ്.