ഇതിന് പിന്നാലെയാണ് അവതാരകനായ മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബ കാണികളോട് നിശബ്ദരാവാനും എമിയെ ബഹുമാനിക്കാനും ഫ്രഞ്ച് ഭാഷയില്‍ ആവശ്യപ്പെട്ടത്.

പാരീസ്: ബലൺ ദ് ഓർ പുരസ്കാര വേദിയിൽ മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി സ്വീകരിക്കാനെത്തിയ അര്‍ജന്‍റീനയിന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ കൂവി ഫ്രഞ്ച് ആരാധകര്‍. ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ നടന്ന ചടങ്ങില്‍ കിലിയന്‍ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളും കോച്ച് ദിദിയെര്‍ ദെഷാംപ്സ് അടക്കമുള്ളവരും സന്നിഹതരായിരുന്നു.

പുരസ്കാര ജേതാവായി എമിയുടെ പേര് പ്രഖ്യാപിക്കുകയും വേദിയിലെ വലിയ സ്ക്രീനില്‍ എമിയുടെ ലോകകപ്പ് ഫൈനലിലെ മിന്നും സേവ് പ്രദര്‍ശിപ്പിക്കുകയും ചെയ്തതോടൊയാണ് കാണികള്‍ കൂവിയത്. ലോകകപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിന്‍റെ അവസാന മിനിറ്റില്‍ ഫ്രഞ്ച് താരം കോളോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമി മാര്‍ട്ടിനെസ് അവിശ്വസനീയമായി തട്ടിയകറ്റിയിരുന്നു. ഈ ദൃശ്യമാണ് വേദിയില്‍ കാണിച്ചതിന് പിന്നാലെ കൂവല്‍ ആരംഭിച്ച ഫ്രഞ്ച് ആരാധകര്‍ എംബാപ്പെ ചാന്‍റ് ഉയര്‍ത്തുകയും ചെയ്തു.

ആരാധനയോടെ നോക്കിയിട്ടും സല്ലു ഭായിയെ കണ്ടഭാവം നടിക്കാതെ റൊണാള്‍ഡോ, നാണക്കേടെന്ന് ആരാധകര്‍

ഇതിന് പിന്നാലെയാണ് അവതാരകനായ മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബ കാണികളോട് നിശബ്ദരാവാനും എമിയെ ബഹുമാനിക്കാനും ഫ്രഞ്ച് ഭാഷയില്‍ ആവശ്യപ്പെട്ടത്. പുരസ്കാരം സ്വീകരിക്കാനായി എത്തിയ എമി മാർട്ടിനസിന് സംഘാടകർ മറ്റൊരു വമ്പന്‍ സർപ്രൈസും ഒരുക്കിയിരുന്നു. ട്രോഫി നൽകുന്നത് ആരെന്ന് അറിയുമോ എന്ന് ദ്രോഗ്ബയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു എമിയുടെ ഉത്തരം. എമി മാർട്ടിനസിന് ട്രോഫി കൈമാറാൻ എത്തിയത് സ്വന്തം അച്ഛൻ ആൽബർട്ടോ മാർട്ടിനസായിരുന്നു. ഖത്തർ ലോകകപ്പിൽ അർജന്‍റീനയെ ചാമ്പ്യൻമാരാക്കിയ മികവാണ് എമി മാർട്ടിനസിനെ ലെവ് യാഷിൻ ട്രോഫിക്ക് അർഹനാക്കിയത്.

Scroll to load tweet…
Scroll to load tweet…

ലോകകപ്പ് ജയത്തിന് ശേഷം എമി മാര്‍ട്ടിനെസ് അശ്ലീല ആംഗ്യം കാട്ടിയതും പിന്നീട് അര്‍ജന്‍റീനയില്‍ നല്‍കിയ സ്വീകരണത്തിനിടെ എംബാപ്പെയെ കളിയാക്കുന്ന പാവ കൈവശംവെച്ചതും വലിയ വിവാദമായിരുന്നു. കിരീടം നേടിയശേഷം ഡ്രസ്സിംഗ് റൂമിലും അര്‍ജന്‍റീന താരങ്ങള്‍ എംബാപ്പെയെ കളിയാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് അര്‍ജന്‍റീനക്ക് മുന്നില്‍ മുട്ടുകുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക