അച്ചടക്ക ലംഘനത്തിന് മറഡോണക്ക് പിഴശിക്ഷ വിധിച്ചതായി മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചുവെങ്കിലും എത്ര രൂപയാണ് പിഴയെന്ന് വ്യക്തമാക്കിയില്ല.

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ ഫുട്ബോള്‍ ക്ലബ്ബായ ഡോറാഡ‍ോസ് ഡി സിനാലോവയുടെ വിജയം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോക്ക് സമര്‍പ്പിച്ചതിന് ക്ലബ്ബിന്റെ പരിശീലകനായ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് പിഴ ശിക്ഷ. ടാംപിക്കോ മഡേറൊക്കെതിരെ പോയവാരം ഡോറഡോസ് 3-2ന്റെ വിജയം നേടിയിരുന്നു. ഇതിനുശേഷമാണ് വിജയം മഡൂറോക്ക് സമര്‍പ്പിക്കുന്നുവെന്ന് മറഡോണ പറഞ്ഞത്.

അച്ചടക്ക ലംഘനത്തിന് മറഡോണക്ക് പിഴശിക്ഷ വിധിച്ചതായി മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചുവെങ്കിലും എത്ര രൂപയാണ് പിഴയെന്ന് വ്യക്തമാക്കിയില്ല. സാമ്പത്തിക പ്രസിതന്ധിയും ആഭ്യന്തര പ്രശ്നങ്ങളുും മൂലം പ്രതിസന്ധിയിലാണ് വെനസ്വേലയും പ്രസിഡന്റ് മഡുറോയും. ഈ പശ്ചാത്തലത്തിലാണ് മറഡോണ വിജയം മഡൂറോക്ക് സമര്‍പ്പിച്ചത്.

വെനസ്വേലക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെയും മറഡോണ വിമര്‍ശിച്ചിരുന്നു.