പലേസിയോയുടെ സംഗീതനിശയിൽ ലിയോണല്‍ മെസി കുടുംബസമേതം പങ്കെടുത്തിരുന്നു

പാരിസ്: പിഎസ്‌ജി (PSG) സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് (Lionel Messi) കൊവിഡ് (Covid-19) നൽകിയെന്നാരോപിച്ച് അർജന്‍റൈൻ ഡി ജെയ്ക്ക് വധഭീഷണി. ക്രിസ്‌മസ് അവധിക്കായി അർജന്‍റീനയിൽ എത്തിയതിന് ശേഷം ഡി ജെ പാർ‍ട്ടി ഉൾപ്പടെ മെസി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഡി ജെ ഫെർ പലേസിയോയ്ക്കാണ് (DJ Fer Palacio) വധഭീഷണി ഉണ്ടായതും.

പലേസിയോയുടെ സംഗീതനിശയിൽ ലിയോണല്‍ മെസി കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ് പലേസിയോയ്ക്ക് വധഭീഷണിയുണ്ടായത്. എന്നാൽ തനിക്ക് കൊവിഡില്ലെന്നും ആളുകൾ തെറ്റിദ്ധരിച്ചാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പലേസിയോ പറഞ്ഞു. ക്രിസ്‌മസ് ആഘോഷത്തിനായി അര്‍ജന്‍റീനയിലേക്ക് പോയ മെസിക്ക് ഞായറാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പിഎസ്‌ജി പ്രതിരോധത്തില്‍

ലിയോണല്‍ മെസിക്ക് പിന്നാലെ പിഎസ്‌ജിയില്‍ കൂട്ട കൊവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാന്‍ ബെന്‍നെറ്റ്, സെര്‍ജിയോ റിക്കോ, യുവതാരം നഥാന്‍ ബിറ്റുമാസല എന്നിവരും കൊവിഡ‍് പൊസറ്റീവായി. ഡാനിയേലോക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ക്ലബില്‍ രോഗം കണ്ടെത്തിയ കളിക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഡാനിയേലോ മെസിക്കും കൊവിഡ് സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍ക്കുമൊപ്പം ഐസൊലേഷനില്‍ തുടരേണ്ടിവരും.

Covid Outbreak in PSG: മെസിക്ക് പിന്നാലെ കൊവിഡ് ബാധിതരായി കൂടുതല്‍ താരങ്ങള്‍; പിഎസ്‌ജിക്ക് തിരിച്ചടി