ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌സി സമനില വഴങ്ങി

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ഇടം തേടി എഫ്‌സി ഗോവ ഇന്നിറങ്ങും. നിര്‍ണായക മത്സരത്തിൽ സുദേവ ഡൽഹി എഫ്‌സി ആണ് എതിരാളികൾ. കൊൽക്കത്തയിൽ വൈകീട്ട് മൂന്ന് മണിക്ക് മത്സരം തുടങ്ങും. ഗോവ എഫ്‌സി ആദ്യ മത്സത്തിൽ ആര്‍മി ഗ്രീനിനെ തോൽപ്പിച്ചിരുന്നു. സുദേവ ആദ്യ മത്സരത്തിൽ തോറ്റിരുന്നു. 

ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌സി സമനില വഴങ്ങി. ഗ്രൂപ്പ് ഡിയില്‍ ആര്‍മി റെഡിനെതിരെ രണ്ട് ഗോളിന് ഗോകുലം സമനില വഴങ്ങുകയായിരുന്നു. റഹീമും ഷരീഫുമാണ് ഗോകുലത്തിന്‍റെ ഗോളുകള്‍ നേടിയത്. ഈ മാസം 16ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.

ഡ്യുറന്‍ഡ് കപ്പ്: ഗോകുലത്തിന് സമനിലത്തുടക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona