Asianet News MalayalamAsianet News Malayalam

ജയത്തിന് പിന്നാലെ ബെൽജിയത്തിന് തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾ ക്വാർട്ടറിൽ കളിച്ചേക്കില്ല

പോർച്ചു​ഗലിനെതിരായ പോരാട്ടത്തിൽ രണ്ടാം പുകുതിയുടെ തുടക്കത്തിൽ 48-ാ മിനുറ്റിലാണ് ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയത്. പോർച്ചു​ഗൽ മിഡ്ഫീൽഡർ ജോവാ പാൽഹിനയുടെ ടാക്ലിം​ഗിൽ വീണുപോയ ഡിബ്രുയിനെയുടെ ഇടതു കാൽക്കുഴക്കാണ് പരിക്കേറ്റത്.

Eden Hazard, Kevin De Bruyne likely to miss Quarter Final clash against Italy
Author
Budapest, First Published Jun 28, 2021, 2:31 PM IST

ബുഡാപെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചു​ഗലിനെതിരായ ആവേശജയത്തിന് പിന്നാലെ ത്തിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. പോർച്ചു​ഗലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പർ താരം ഏദൻ ഹസാർഡും കെവിൻ ഡിബ്രൂയിനെയും ഇറ്റലിക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും സ്കാനിം​ഗിന് വിധേയരാക്കിയശേഷമെ  പരിക്കിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാവു എന്ന് ബെൽജിയം ടീം മാനേജ്മെന്റ് വ്യക്തമാക്കി.

Eden Hazard, Kevin De Bruyne likely to miss Quarter Final clash against Italyപോർച്ചു​ഗലിനെതിരായ പോരാട്ടത്തിൽ രണ്ടാം പുകുതിയുടെ തുടക്കത്തിൽ 48-ാ മിനുറ്റിലാണ് ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയത്. പോർച്ചു​ഗൽ മിഡ്ഫീൽഡർ ജോവാ പാൽഹിനയുടെ ടാക്ലിം​ഗിൽ വീണുപോയ ഡിബ്രുയിനെയുടെ ഇടതു കാൽക്കുഴക്കാണ് പരിക്കേറ്റത്. ഉടൻ പകരക്കാരനെ ആവശ്യപ്പെട്ട ഡിബ്രൂയിനെ ​ഗ്രൗണ്ട് വിട്ടു. ഡ്രൈസ് മെർട്ടൻസാണ് പിന്നീട് ഡിബ്രൂയിനെയുടെ പകരക്കാരനായി കളിച്ചത്.

ചാമ്പ്യൻസ് ലീ​ഗ് ഫൈനലിനിടെ മുഖത്തേറ്റ പരിക്കിനെത്തുടർന്ന് ഡിബ്രൂയിനെക്ക് ​ഗ്രൂപ്പ് ഘട്ടത്തിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ ഡെൻമാർക്കിനെതിരായ രണ്ടാം മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയിനെ ആണ് ടീമിന്റെ വിജയ​ഗോൾ നേടിയത്.

Eden Hazard, Kevin De Bruyne likely to miss Quarter Final clash against Italyമത്സരത്തിന്റെ അവസാനമാണ് ഹസാർഡ് പേശിവലിവിനെത്തുടർന്ന് കളം വിട്ടത്. 87-ാം മിനിറ്റിൽ മടങ്ങിയ ഹസാർഡിന് പകരം യാനിക് കരാസ്കോ ആണ് ​ഗ്രൗണ്ടിലിറങ്ങിയത്. റയൽ മാഡ്രിഡിൽ പരിക്കുമൂലം സീസണിലെ ഭൂരിഭാ​ഗം മത്സരങ്ങളിലും പുറത്തിരുന്ന ഹസാർ യൂറോയിലാണ് വീണ്ടും സജീവമായത്.

ടീം ഇന്ന് ബെൽജിയത്തിൽ തിരിച്ചെത്തിയശേഷം ഇരു താരങ്ങളെയും വിദ​ഗ്ദ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു. തുടർവിജയങ്ങളുടെ പകിട്ടുമായി എത്തുന്ന ഇറ്റലിയാണ് വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ലോക റാങ്കിം​ഗിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ ക്വാർട്ടറിലെ എതിരാളികൾ.

Follow Us:
Download App:
  • android
  • ios