ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷാട്ടോരിയാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക. 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷാട്ടോരിയാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക. ഷാട്ടോരിയുടെ നിയമനം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നെതര്‍ലന്‍ഡുകാരനായ ഷാട്ടോരി മുമ്പ് നോര്‍ത്ത് ഈസ്റ്റിനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, യുനൈറ്റഡ് സ്‌പോര്‍ട്‌സ് എന്നീ ക്ലബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.

47കാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റ് കൈയൊഴിഞ്ഞതോടെ ഷാട്ടോരിയെ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഷാട്ടോരിക്ക് നോര്‍ത്ത് ഈസ്റ്റില്‍ തുടരാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചത് വിനയായി.

ഷാട്ടോരിയെ കൂടാതെ മറ്റുരണ്ട് പരിശീലകരേയും ബ്ലാസ്റ്റേഴ്സ് സമീപിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ രണ്ടും ദേശീയ ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയവരായിരുന്നു.

Scroll to load tweet…