ഷില്ലോങ്: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകന്‍ എല്‍കോ ഷാട്ടോരി കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കും. നെതര്‍ലന്‍ഡുകാരനെ നോര്‍ത്ത് ഈസ്റ്റിനെ കൈവിടുമെന്നാണറിയുന്നത്. 47കാരന് ക്ലബില്‍ തുടരാന്‍ താല്‍പര്യുണ്ടെങ്കിലും ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചത് വിനയായി. 

ഇന്ത്യന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാള്‍, യുണൈറ്റഡ് സ്‌പോര്‍ട്‌സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഷാട്ടോരിയെ കൂടാതെ മറ്റുരണ്ട് പരിശീലകരേയും ബ്ലാസ്റ്റേഴ്‌സ് സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ദേശീയ ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയ രണ്ട് പേരാണ് ഇവര്‍.