കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഇതിനിടെ നാളെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ ഇനിയും ആദ്യ നാലില്‍ കടക്കാന്‍ കഴിയുമെന്നാണ് കോച്ച് എല്‍ക്കോ ഷാട്ടോരി പറയുന്നത്. 

നാളെ കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാട്ടോരി. അദ്ദേഹം തുടര്‍ന്നു... ''ടീമിന്റെ കളി അല്‍പ്പം മെച്ചപ്പെട്ടു. അവസാന നാലിലെത്താന്‍ ഇനിയും സാധിക്കും. അടുത്ത വാരത്തോടെ ടീമിലെ എല്ലാ താരങ്ങളും  പൂര്‍ണ കായികക്ഷമത വീണ്ടെടുക്കും. ബ്ലാസ്റ്റേഴ്സിനേക്കാള്‍ രണ്ടു പോയിന്റ് അധികമുള്ള നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ നാലു മത്സരങ്ങളില്‍ ജയിക്കാനായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിനിപ്പോള്‍ സമയം അനുകൂലമല്ല. എടികെ, ബംഗളൂരു എഫ്‌സി എന്നിവര്‍ക്കെതിരെ ഇനിയും മത്സരങ്ങളുണ്ട്. അതു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സാധ്യതയുണ്ട്.'' ്അദ്ദേഹം പറഞ്ഞുനിര്‍ത്തി.  

പരിക്ക് മാറിയ തിരിച്ചെത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ അസമോവ ഗ്യാന്‍ നോര്‍ത്് ഈസ്റ്റില്‍ തിരിച്ചെത്തും. ബ്ലാസ്റ്റേഴ്സിന്റെ നിര്‍ഭാഗ്യം എന്നാണ് ഗ്യാനിന്റെ മടങ്ങിവരവിനെ കുറിച്ച് ഷട്ടോരി പറഞ്ഞത്.