മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോള്‍ സെമിയിൽ ഇന്ന് മാഞ്ചസ്റ്റര്‍ നാട്ടങ്കം. ആദ്യപാദ സെമിയിൽ യുണൈറ്റഡും സിറ്റിയും നേര്‍ക്കുനേര്‍ വരും. യുണൈറ്റഡ് മൈതാനത്ത്  ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം.

കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗിലെ ഡെര്‍ബിയിൽ സിറ്റിയെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് താരങ്ങള്‍. എന്നാല്‍ പുതുവര്‍ഷത്തിൽ മികച്ച പ്രകടനം നടത്താന്‍ യുണൈറ്റഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരിക്ക് ഭേദമായിവരുന്ന ഹാരി മഗ്വയര്‍, ജെസെ ലിംഗാര്‍ഡ്, ആന്‍റണി മാര്‍ഷ്യാല്‍ എന്നിവര്‍ യുണൈറ്റഡിനായി കളിക്കുന്ന കാര്യം സംശയമാണ്. 

കഴിഞ്ഞ രണ്ട് തവണയും സിറ്റി ആയിരുന്നു ലീഗ് കപ്പില്‍ ചാംപ്യന്മാര്‍. ഈ മാസം 29നാണ് സിറ്റി മൈതാനത്തെ രണ്ടാം പാദസെമി.