ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിലെ ബാഴ്‌സലോണ-റയൽ മാഡ്രിഡ് എൽ ക്ലാസിക്കോ പോരാട്ടം മാറ്റിവയ്‌ക്കില്ലെന്ന് അധികൃതര്‍. ഈ മാസം 18ന് ബാഴ്‌സലോണ മൈതാനത്ത് നടക്കേണ്ട മത്സരത്തിന് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും ലാ ലിഗ അധികൃതര്‍ വ്യക്തമാക്കി. 3000 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം സുരക്ഷയ്‌ക്കായി നിയമിച്ചിട്ടുണ്ട്.

ഒക്‌ടോബര്‍ 26ന് നടക്കേണ്ട മത്സരം കാറ്റലോണിയന്‍ പ്രക്ഷോഭം കാരണം മാറ്റിവക്കുകയായിരുന്നു. മത്സരം റയല്‍ മാഡ്രിഡ് മൈതാനത്തേക്ക് മാറ്റാന്‍ നീക്കം നടന്നെങ്കിലും അതും വിജയിച്ചില്ല. അതേസമയം മത്സരദിവസം നൗ കാമ്പ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

ലാ ലിഗയില്‍ 34 പോയിന്‍റ് വീതവുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയല്‍ മാത്രിഡ് രണ്ടാം സ്ഥാനക്കാരുമാണ്. ബാഴ്‌സയ്‌ക്ക് 11 ജയവും റയലിന് 10 ജയവുമാണുള്ളത്.