ബാഴ്സലോണ: കറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ തുടര്‍ന്ന് മാറ്റിവച്ച എല്‍- ക്ലാസിക്കോ ഡിസംബര്‍ 18ന് നടക്കും. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലാണ് മത്സരം. ഈ മാസം 26നാണ് മത്സരം നടക്കേണ്ടിയിരുന്നത്. 

നേരത്തെ, ഡിസംബര്‍ ഏഴിനായിരിക്കും മത്സരം നടക്കുകയെന്നാണ് സൂചനയുണ്ടായിരുന്നു. 2017ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് നേതാക്കളെ തടവുശിക്ഷക്ക് വിധിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭം രൂക്ഷമായത്. 

മത്സരം റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താനും ശ്രമം നടന്നിരുന്നു. ലീഗില്‍ ഒമ്പത് മത്സരങ്ങളഇല്‍ 19 പോയന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്താണ്.