തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിച്ചതായും അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. സിറ്റിക്ക് വിലക്കോ കനത്ത പിഴയോ താരക്കൈമാറ്റം തടയുകയോ അടക്കം ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്.

സൂറിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ചട്ടങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റി ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 2009നും 20018നും ഇടയില്‍ നിരവധി ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് നാല് വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം, പരിശീലകന്‍ റൊബര്‍ട്ടോ മാന്‍ചിനിക്ക് നല്‍കിയ പ്രതിഫലം, താരങ്ങളുടെ വേതനം തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളില്‍ ക്ലബ്ബ് കൃത്യമായ വിവരം മറച്ചുവച്ചെന്നാണ് കണ്ടെത്തല്‍. 

തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിച്ചതായും അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. സിറ്റിക്ക് വിലക്കോ കനത്ത പിഴയോ താരക്കൈമാറ്റം തടയുകയോ അടക്കം ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്. പോയിന്റ് വെട്ടിക്കുറയ്ക്കാനും സാധ്യതയേറെയാണ്. നൂറിലധികം ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ സിറ്റി പാലിക്കുന്നില്ലെന്ന് നേരത്തേയും ആക്ഷേപമുണ്ടായിരുന്നു. 

നാലു വര്‍ഷം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ശേഷമാണ് ഇപ്പോള്‍ കുറ്റങ്ങള്‍ ചുമത്തിയത്. 2018 ആരംഭിച്ച ലീഗിന്റെ അന്വേഷണത്തോട് ക്ലബ്ബ് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സിറ്റി പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് സ്വതന്ത്ര കമ്മീഷന്‍ തീരുമാനിക്കും.

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തോല്‍വി

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. ടോട്ടനം ഒറ്റഗോളിന് സിറ്റിയെ തോല്‍പിച്ചു. പതിനഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് നിര്‍ണായക ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ കെയ്‌നിന്റെ ഇരുന്നൂറാംഗോള്‍ കൂടിയായിരുന്നു ഇത്. കളിതീരാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ ക്രിസ്റ്റ്യന്‍ റൊമേറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് തിരിച്ചടിയായി. 21 കളിയില്‍ 45 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 39 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്ത്. 50 പോയിന്റുള്ള ആഴ്‌സണല്‍ ഒന്നാമതും.

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി