ചെൽസിക്കും യുണൈറ്റഡിനും ഹോം മത്സരങ്ങളാണ് ആദ്യം. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍. കഴിഞ്ഞ സീസണില്‍ അടച്ചിട്ട സ്റ്റേഡ‍ിയങ്ങളിലായിരുന്ന മത്സരങ്ങളെങ്കില്‍ യൂറോ കപ്പിന് കാണികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗിലും കാണികളെ പ്രവേശിപ്പിച്ചാകും മത്സരങ്ങളെന്നാണ് സൂചന.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14നാണ് സീസൺ തുടങ്ങുന്നത്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി,ആദ്യ മത്സരത്തിൽ ടോട്ടനത്തിനെ നേരിടും. ടോട്ടനം സൂപ്പര്‍ താരം ഹാരി കെയ്നെ റാഞ്ചാന്‍ സിറ്റി ശ്രമം ഊര്‍ജ്ജിതമാക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് മത്സരക്രമം പുറത്തുവന്നത്.

ടോട്ടനം മൈതാനത്താകും മത്സരം. ആദ്യദിവസത്തെ മറ്റു മത്സരങ്ങളില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റ‍് ലീഡ്സിനെയും , യൂറോപ്യന്‍ ചാംപ്യന്മാരായ ചെൽസി, ക്രിസ്റ്റൽ പാലസിനെയും , ലിവര്‍പൂള്‍ നോര്‍വിച്ചിനെയും,ആഴ്സനല്‍ ബ്രെന്‍റ്ഫോര്‍ഡിനെയും, നേരിടും.

ചെൽസിക്കും യുണൈറ്റഡിനും ഹോം മത്സരങ്ങളാണ് ആദ്യം. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍. കഴിഞ്ഞ സീസണില്‍ അടച്ചിട്ട സ്റ്റേഡ‍ിയങ്ങളിലായിരുന്ന മത്സരങ്ങളെങ്കില്‍ യൂറോ കപ്പിന് കാണികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗിലും കാണികളെ പ്രവേശിപ്പിച്ചാകും മത്സരങ്ങളെന്നാണ് സൂചന.

വെംബ്ലിയില്‍ നടക്കുന്ന യൂറോ കപ്പ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ 40000 കാണികളെ പ്രവേശിപ്പിക്കാനാണ് നിലവില്‍ ധാരണ.