വിർജിൽ വാൻഡിക് ആണ് ന്യൂകാസിൽ മൈതാനത്ത് ലിവർപൂളിനായി ആദ്യം ഗോൾ നേടിയത്. ക്രിസ്റ്റ്യൻ അട്സുവിലൂടെ ന്യൂകാസിൽ ഒപ്പമെത്തി. 28 -ാം മിനുട്ടിൽ മുഹമ്മദ് സലാ ലിവർപൂളിന്‍റെ ലീഡുയർത്തി. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. വിർജിൽ വാൻഡിക് ആണ് ന്യൂകാസിൽ മൈതാനത്ത് ലിവർപൂളിനായി ആദ്യം ഗോൾ നേടിയത്. ക്രിസ്റ്റ്യൻ അട്സുവിലൂടെ ന്യൂകാസിൽ ഒപ്പമെത്തി. 28 -ാം മിനുട്ടിൽ മുഹമ്മദ് സലാ ലിവർപൂളിന്‍റെ ലീഡുയർത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ സോളമൻ റോൺഡോൻ ന്യൂകാസിലിന്‍റെ രണ്ടാം ഗോൾ നേടി. കളി തീരാൻ നാല് മിനുട്ട് ബാക്കി നിൽക്കെ ഒറിഗി ലിവർപൂളിന്‍റെ വിജയഗോൾ നേടി. ഒരു മത്സരം ബാക്കി നിൽക്കെ 94 പോയിന്‍റുള്ള ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റിയാണ് ഭീഷണിയായുള്ളത്. 36 കളിയിൽ 92 പോയിന്‍റുള്ള സിറ്റിയുടെ രണ്ട് മത്സരങ്ങളുടെ ഫലംകൂടി അനുസരിച്ചാകും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആർക്കെന്ന് തീരുമാനമാവുക.