ലണ്ടന്‍: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങിയപ്പോൾ ആഴ്സണൽ ജയം സ്വന്തമാക്കി. കാർഡിഫ് സിറ്റി എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. ആഴ്സണൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ബേൺലിയെ തോൽപിച്ചു. ചെൽസിയും ലെസ്റ്റർ സിറ്റിയും ഗോളടിക്കാതെയും ടോട്ടനവും എവർട്ടനവും രണ്ടുഗോൾ വീതം നേടിയും സമനിലയിൽ പിരിഞ്ഞു. 

72 പോയിന്‍റുള്ള ചെൽസിയും 71 പോയിന്‍റുള്ള ടോട്ടനവും സിറ്റിക്കും ലിവർപൂളിനുമൊപ്പം ചാമ്പ്യൻസ് ലീഗിന് യോഗ്യതനേടി. അഞ്ചും ആറും സ്ഥാനത്തുള്ള ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകൾ.