ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തെത്തും. സിറ്റിക്ക് 74 പോയിന്‍റും ലിവർപൂളിന് 73 പോയിന്‍റാണുള്ളത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളും ചെൽസിയും ഇന്നിറങ്ങും. ലിവർപൂൾ വൈകിട്ട് 7.45ന് ഫുൾഹാമിനെയും ചെൽസി രാത്രി 10ന് എവർട്ടനേയും നേരിടും. ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തെത്തും. സിറ്റിക്ക് 74 പോയിന്‍റും ലിവർപൂളിന് 73 പോയിന്‍റാണുള്ളത്.
കിരീടപ്പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ ലിവർപൂളിന് ഇന്നത്തെ മത്സരം നിർണായകമാണ്. സാദിയോ മാനേ, റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ കൂട്ടുകെട്ടിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. 57 പോയിന്‍റുള്ള ചെൽസി ഏഴും 37 പോയിന്‍റുള്ള എവർട്ടൻ പതിനൊന്നും സ്ഥാനത്താണ്. 17 പോയിന്‍റ് മാത്രമുള്ള ഫുള്‍ഹാം 19-ാം സ്ഥാനത്താണ്.
