സതാംപ്റ്റണെതിരെ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവർപൂളിന്‍റെ ജയം.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്റ്റണെതിരെ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവർപൂളിന്‍റെ ജയം. ഒന്‍പതാം മിനിറ്റിൽ ഷെയ്ൻ ലോങിന്‍റെ ഗോളിലൂടെ സതാംപ്റ്റനാണ് ആദ്യം മുന്നിൽ എത്തിയത്. 36-ാം മിനിട്ടിൽ നബി കെയ്റ്റ, ഗോൾ തിരിച്ചടിച്ചെങ്കിലും സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ലിവർപൂളിന് തുണയായത്, 80-ാം മിനിട്ടിൽ മുഹമ്മദ് സലാ നേടിയ ഗോളാണ്.
86-ാം മിനിട്ടിൽ ഹെൻഡേഴ്സണും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ വീണ്ടും പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി. 32 കളികളിൽ നിന്ന് 82 പോയിന്‍റാണ് ലിവർപൂളിനുള്ളത്. രണ്ട് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ ഒരു കളി കൂടി ബാക്കിയുണ്ട്.
