മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് ആറരയ്‌ക്ക് ബേണ്‍ലിയെയും നേരിടും. ബേണ്‍ലിയെ തോല്‍പിച്ചാല്‍ ലിവര്‍പൂളിനെ മറികടന്ന് സിറ്റിക്ക് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി ഒന്‍പതിന് ചെല്‍സിയെ നേരിടും. യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം.

35 കളിയില്‍ 67 പോയിന്‍റുള്ള ചെല്‍സി നാലും 64 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറും സ്ഥാനത്താണ്. ഹോം ഗ്രൗണ്ടില്‍ ചെല്‍സിക്കെതിരെ ഇറങ്ങിയ അവസാന രണ്ട് കളിയിലും യുണൈറ്റഡിനായിരുന്നു ജയം.

Scroll to load tweet…

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ആഴ്‌സണല്‍ വൈകിട്ട് നാലരയ്ക്ക് ലെസ്റ്റര്‍ സിറ്റിയെയും നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് ആറരയ്‌ക്ക് ബേണ്‍ലിയെയും നേരിടും. ബേണ്‍ലിയെ തോല്‍പിച്ചാല്‍ ലിവര്‍പൂളിനെ മറികടന്ന് സിറ്റിക്ക് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം. സിറ്റിക്ക് 89 പോയിന്‍റും ലിവ‍ര്‍പൂളിന് 91 പോയിന്‍റുമാണുള്ളത്.