Asianet News MalayalamAsianet News Malayalam

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിക്ക് വീണ്ടും തോല്‍വി; ഇന്ന് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍

17 കളിയിൽ 49 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ 10 പോയിന്‍റ് ലീഡ് ലിവര്‍പൂളിനുണ്ട്. 

EPL 2019 20 Liverpool FC Beat Watford
Author
Liverpool, First Published Dec 15, 2019, 8:32 AM IST

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. ഹോം ഗ്രൗണ്ടിൽ ലിവര്‍പൂള്‍ വാറ്റ്ഫോര്‍ഡിനെ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജയം. രണ്ട് പകുതികളിലായി സൂപ്പര്‍ താരം മുഹമ്മദ് സലായാണ് ഗോള്‍ നേടിയത്. 38-ാം മിനിറ്റിലും 90-ാം മിനിറ്റിലുമാണ് ഗോളുകള്‍. 

17 കളിയിൽ 49 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ 10 പോയിന്‍റ് ലീഡ് ലിവര്‍പൂളിനുണ്ട്. ബുധനാഴ്‌ച ക്ലബ് ലോകകപ്പില്‍ ലിവര്‍പൂള്‍ ഇറങ്ങും മത്സരത്തിൽ 68 ശതമാനം സമയവും പന്ത് കൈവശം വച്ചത് ലിവര്‍പൂള്‍ ആയിരുന്നു. 

EPL 2019 20 Liverpool FC Beat Watford

അതേസമയം ചെൽസി വീണ്ടും തോൽവി നേരിട്ടു. ബോൺമൗത്താണ് മുന്‍ ചാമ്പ്യന്മാരെ ഞെട്ടിച്ചത്. 84-ാം മിനിറ്റില്‍ ഡാന്‍ ഗോസ്‍‍ലിംഗ് നിര്‍ണായക ഗോള്‍ നേടി. അഞ്ച് മത്സരത്തിനിടെ ചെൽസിയുടെ നാലാം തോൽവിയാണിത്. 17 കളിയിൽ 29 പോയിന്‍റുമായി ചെൽസി നാലാം സ്ഥാനത്താണ്.  

പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി സമനിലക്കുരുക്കിലായി. നോര്‍വിച്ച് സിറ്റിയാണ് ലെസ്റ്ററിനെ തളച്ചത്. 26-ാം മിനിറ്റില്‍ ടീമു പുക്കി നോര്‍വിച്ചിനെ മുന്നിലെത്തിച്ചു. 12 മിനിറ്റിന് ശേഷം ടിം ക്രുലിന്‍റെ സെൽഫ് ഗോളില്‍ ലെസ്റ്റര്‍ ഒപ്പമെത്തി. തരംതാഴ്‌ത്തൽ ഭീഷണിയിലുള്ള നോര്‍വിച്ചിനെതിരെ അനായാസജയം പ്രതീക്ഷിച്ചാണ് ലെസ്റ്റര്‍ എത്തിയത്. 17 കളിയിൽ 39 പോയിന്‍റുമായി ലെസ്റ്റര്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ന് വമ്പന്‍മാര്‍ കളത്തില്‍

EPL 2019 20 Liverpool FC Beat Watford

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് വമ്പന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ജേതാക്കളായ മാ‌ഞ്ചസ്റ്റര്‍ സിറ്റി കരുത്തന്മാരായ ആഴ്സനലിനെ നേരിടും.ആഴ്സനല്‍ മൈതാനത്ത് ഇന്ത്യന്‍സമയം രാത്രി 10നാണ് മത്സരം. ഇരുടീമുകള്‍ക്കും സീസണിലെ പതിനേഴാം മത്സരമാണ്.

16 കളിയിൽ 32 പോയിന്‍റുമായി സിറ്റി മൂന്നാമതും 22 പോയിന്‍റുള്ള ആഴ്സനല്‍ ഒന്‍പതാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേര്‍ട്ടനെ നേരിടും. മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനം വൂള്‍വ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുന്നത്. നിലവില്‍ യുണൈറ്റഡ് ആറാമതും ടോട്ടനം എട്ടാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios