ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഷെഫീൽഡ് യുണൈറ്റഡാണ് മുൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. ഇരുടീമും മൂന്ന് ഗോൾ വീതം നേടി. രണ്ട് ഗോളിന് പിന്നിട്ടുനിന്ന യുണൈറ്റഡ് ശക്തമായ തിരിച്ചുവരവില്‍ അവസാന മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്നു. 

തൊണ്ണൂറാം മിനിറ്റിൽ മക്‌ബ്രൂണി നേടിയ ഗോളാണ് യുണൈറ്റഡിന്‍റെ ജയം തടഞ്ഞത്. ഏഴ് മിനിറ്റിനിടെ ആയിരുന്നു യുണൈറ്റഡിന്‍റെ മൂന്ന് ഗോളുകൾ. ബ്രാൻഡൻ വില്യംസ്, മേസൺ ഗ്രീൻവുഡ്, മാർക്കസ് റഷ്‌ഫോർഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോൾ നേടിയത്. 

സമനിലയോടെ 13 കളിയിൽ 17 പോയിന്‍റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. 18 പോയിന്റുള്ള ഷെഫീൽഡ് ആറാം സ്ഥാനത്തും.