ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. താരതമ്യേന ദുർബലരായ വോൾവ്സാണ് സിറ്റിയെ 3-2ന് വീഴ്‌ത്തിയത്. 

കളി തുടങ്ങി 12- മിനിറ്റിൽ ഗോളി എഡേഴ്‌സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതാണ് സിറ്റിക്ക് തിരിച്ചടിയായത്. പിന്നാലെ റഹീം സ്റ്റെർലിങ് ഇരട്ട ഗോളിലൂടെ ലീഡ് നൽകിയെങ്കിലും പ്രതിരോധത്തിൽ ഊന്നിയുള്ള സിറ്റിയുടെ കളി വോൾവ്സ് മുതലെടുത്തു. അദാമ ട്രോർ, റൗൾ ജിമെൻസ് , മാറ്റ് ഡോഹെർറ്റി എന്നിവരാണ് വോൾവ്സിന് വേണ്ടി ഗോളുകൾ നേടിയത്. 

ഇതോടെ പ്രീമിയർ ലീഗിൽ വോൾസ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. 19 കളികളില്‍ 38 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. 18 മത്സരങ്ങളില്‍ 52 പോയിന്‍റുള്ള ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. 19 കളിയില്‍ 39 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.