ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. തോൽവി അറിയാതെ മുന്നേറുന്ന ലിവർപൂളിന് ലെസ്റ്റർ സിറ്റിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 21 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. 

മറ്റ് മത്സരങ്ങളിൽ ടോട്ടനം, ബ്രൈറ്റണെയും ബേൺലി, എവർട്ടനെയും വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസിനെയും നേരിടും. നാളെ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് മത്സരമുണ്ട്.

ലിവര്‍പൂളിന് പിന്നില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 16 പോയിന്‍റാണുള്ളത്. 14 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റി മൂന്നാമതും 12 പോയിന്‍റുള്ള ആഴ്‌സണല്‍ നാലാം സ്ഥാനത്തുമാണ്.