ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പതിനേഴാം റൗണ്ട് മത്സരത്തിനിറങ്ങും. ബേൺലിയാണ് എതിരാളികൾ. ബേൺലിയുടെ മൈതാനത്ത് ഇന്ത്യൻ സമയം പുലർച്ചെ ഒന്നേമുക്കാലിനാണ് കളി തുടങ്ങുക. 

പത്ത് ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമടക്കം 33 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. ഇതേ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ ലിവർപൂളാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ബേൺലിയെ തോൽപിച്ചാൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും. 16 പോയിന്റുള്ള ബേൺലി ലീഗിൽ പതിനാറാം സ്ഥാനത്താണിപ്പോൾ. അവസാന അഞ്ച് കളിയിൽ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് യുണൈറ്റഡ് ഇറങ്ങുന്നത്.

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ഷെഫീൽഡ് യുണൈറ്റഡ് രാത്രി പതിനൊന്നരയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിനെയും എവർട്ടൻ, വോൾവ്സിനെയും നേരിടും. 

പ്രീമിയർ ലീഗിൽ മുൻ സീസണുകളേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഇത്തവണത്തെ മത്സരങ്ങളെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഒലേ സോൾഷെയർ പറഞ്ഞു. യുണൈറ്റഡിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും സോൾഷെയർ ബേണ്‍ലിക്കെതിരായ മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കി.

മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗോള്‍; കളിയിലെ താരമായി ഒഗ്‌ബെച്ചെ