20 മത്സരങ്ങളിൽ നിന്ന് 37 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ലിവർപൂൾ.

ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ എഫ്‌സി വീണ്ടും വിജയവഴിയിൽ. ടോട്ടനത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ലിവർപൂളിന് വേണ്ടി ഫിർമിനോ, ആർനോൾഡ്, സാദിനോ മാനെ എന്നിവർ വലകുലുക്കി. എമിലെയുടെ വകയായിരുന്നു ടോട്ടനത്തിന്‍റെ ആശ്വാസ ഗോൾ.

20 മത്സരങ്ങളിൽ നിന്ന് 37 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ലിവർപൂൾ. 33 പോയിന്‍റുള്ള ടോട്ടനം ആറാം സ്ഥാനത്തും. 19 മത്സരങ്ങളില്‍ 41 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. 20 വീതം മത്സരങ്ങളില്‍ 40 ഉം 39 ഉം പോയിന്‍റുകളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റും യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ഹൈദരാബാദിന്‍റെ രക്ഷകനായി വീണ്ടും സന്‍റാന; കളിയിലെ താരം