Asianet News MalayalamAsianet News Malayalam

ജീസസിന് ഡബിള്‍, സിറ്റിക്ക് ജൈത്രയാത്ര; അറുന്നൂറിലും മിന്നി റോണോ, യുവന്‍റസിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്ര. ഗബ്രിയേൽ ജീസസിന് ഇരട്ടഗോൾ. 

EPL 2020 21 Manchester City Beat Wolves by 4 1 of Gabriel Jesus double
Author
Manchester, First Published Mar 3, 2021, 8:26 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വൂൾവ്സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി തകർത്തത്. ഗബ്രിയേൽ ജീസസിന്‍റെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ ജയം. 80-ാം മിനിറ്റിലും അധിക സമയത്തുമാണ് ജീസസിന്റെ ഗോളുകൾ. റിയാദ് മെഹറസാണ് ഗോൾ പട്ടിക തികച്ചത്. 

EPL 2020 21 Manchester City Beat Wolves by 4 1 of Gabriel Jesus double

വോൾവ്സ് താരത്തിന്റെ സെൽഫ് ഗോളിലൂടെയാണ് സിറ്റി സ്‌കോറിംഗ് തുടങ്ങിയത്. കോണർ കോഡി വൂൾവ്സിനായി ആശ്വാസ ഗോൾ നേടി. 

അറുന്നൂറിലും മിന്നി റോണോ

ഇറ്റാലിയൻ ലീഗിൽ യുവന്‍റസ് എതിരില്ലാത്ത മൂന്ന് ഗോളിന് സ്പെസിയയെ തോൽപ്പിച്ചു. അറുന്നൂറാം ലീഗ് മത്സരം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സിരീ എ സീസണിലെ 20-ാം ഗോൾ നേടി. മൊറാട്ടയും ചിയേസയുമാണ് യുവന്‍റസിനായി മറ്റ് ഗോളുകൾ നേടിയത്. ഈ ജയത്തോടെ യുവന്‍റസ് 24 കളികളിൽ നിന്ന് 49 പോയിന്‍റുമായി മൂന്നാംസ്ഥാനത്തെത്തി. 

EPL 2020 21 Manchester City Beat Wolves by 4 1 of Gabriel Jesus double

52 പോയിന്‍റുമായി എസി മിലാൻ രണ്ടാം സ്ഥാനത്തും 56 പോയിന്‍റുള്ള ഇന്‍റർ മിലാൻ ഒന്നാം സ്ഥാനത്തുമാണ്. 

കെ പി രാഹുലിനും മഷൂറിനും ദേശീയ ഫുട്‌ബോള്‍ ക്യാംപിലേക്ക് ക്ഷണം; 35 അംഗ ടീമിനെ അറിയാം

Follow Us:
Download App:
  • android
  • ios