ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനത്തെ തോൽപിച്ചു. നാല്‍പതാം മിനുറ്റില്‍ സോൻ ഹ്യൂംഗ് മിന്നിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്റെ തോൽവി. 

അൻപത്തിയേഴാം മിനിറ്റിൽ ഫ്രെഡിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എഡിൻസൻ കവാനിയാണ് ലീഡ് നൽകിയത്. എഴുപത്തിയൊൻപതാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോൾ. ഇഞ്ചുറി ടൈമിൽ മേസൺ ഗ്രീൻവുഡ് യുണൈറ്റഡിന്റെ ജയം പൂ‍ർത്തിയാക്കി. 

റാണ- ത്രിപാഠി സഖ്യത്തിന്റെ പോരാട്ടം വെറുതെയായില്ല; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

63 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. 49 പോയിന്റുള്ള ടോട്ടനം ഏഴാം സ്ഥാനത്തും. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 11 പോയിന്റ് പിന്നിലാണിപ്പോഴും യുണൈറ്റഡ്. 

ആഴ്സണലും തകർപ്പൻ ജയം സ്വന്തമാക്കി. ഷെഫീൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നു. അലക്സാണ്ടർ ലെകാസെറ്റെ ഇരട്ട ഗോൾ നേടി. 33, 85 മിനുറ്റുകളിലായിരുന്നു ഗോളുകൾ. ഗബ്രിയേൽ ആണ് മറ്റൊരു സ്‌കോറർ. 31 മത്സരങ്ങളിൽ നിന്ന് 45 പോയിന്‍റുള്ള ആഴ്സണൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ്.

ക്യാപ്റ്റന്‍സി അരങ്ങേറ്റം; ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡിടാന്‍ സഞ്ജു

അതേസമയം ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസ് തുട‍ർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജെനോവയെ തോൽപിച്ചു. നാലാം മിനിറ്റിൽ കുളുസെവ്സ്‌കിയാണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ട ലീഡുയർത്തി. എഴുപതാം മിനിറ്റിൽ വെസ്റ്റൻ മക്കെന്നി യുവന്റസിന്റ ഗോൾ പട്ടിക പൂർത്തിയാക്കി. 

ജിയാൻ ലൂക്ക സ്‌കമാക്കയാണ് ജെനോവയുടെ സ്‌കോറർ. 30 കളിയിൽ 62 പോയിന്റുള്ള യുവന്റസ് ഇപ്പോഴും ലീഗിൽ മൂന്നാം സ്ഥാനത്താണ്. 74 പോയിന്റുള്ള ഇന്റർ മിലാൻ ഒന്നും 63 പോയിന്റുള്ള എ സി മിലാൻ രണ്ടും സ്ഥാനത്താണ്. 

സ‍ഞ്ജുവിന് ഇന്ന് നായകനായി അരങ്ങേറ്റം; രാജസ്ഥാൻറെ എതിരാളികള്‍ പഞ്ചാബ്