മാഞ്ചസ്റ്റര്‍: പുതുവർഷത്തിൽ ജയിച്ച് തുടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു. പ്രീമിയർ ലീഗിൽ ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ലയെ നേരിടും. 15 കളിയിൽ ഒൻപത് ജയമടക്കം 30 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. 26 പോയിന്റുള്ള ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തും. 

ഐസിസി റാങ്കിംഗ്: കോലിയെയും സ്മിത്തിനെയും മറികടന്നതില്‍ അത്ഭുതമെന്ന് വില്യംസണ്‍

അവസാന ആറ് കളിയിലും തോൽവി അറിഞ്ഞിട്ടില്ലെന്ന നേട്ടവുമായാണ് യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ആസ്റ്റൻ വില്ലയെ നേരിടുന്നത്. രാത്രി പതിനൊന്നിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ എവർട്ടൻ ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാമുമായി ഏറ്റുമുട്ടും. 29 പോയിന്റുള്ള എവർട്ടൻ ലീഗിൽ നാലും 23 പോയിന്റുള്ള വെസ്റ്റ് ഹാം പത്തും സ്ഥാനത്താണ്.

വംശീയാധിക്ഷേപ പരാമര്‍ശം: എഡിസണ്‍ കവാനിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്