മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(EPL) ചെൽസിക്ക്(Chelsea Fc) ജയം. വാറ്റ്ഫോർഡിനെ(Watford) ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. മാഷണ്‍ മൗണ്ട്(Mason Mount), ഹക്കിം സിയേച്ച്(Hakim Ziyech) എന്നിവര്‍ ചെൽസിക്ക് വേണ്ടി ഗോൾ നേടി. ഇമ്മാനുവൽ ബോണവെഞ്ച്വർ(Emmanuel Bonaventure) ആണ് വാറ്റ്ഫോർഡിനായി ഏക ഗോൾ നേടിയത്. പതിനാല് മത്സരത്തിൽ നിന്ന് 33 പോയിന്‍റുമായി ചെൽസിയാണ് തലപ്പത്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിറ്റിക്കും ലിവര്‍പൂളിനും ജയം

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. റൂബൻ ഡയസ്, ബെർണാഡോ സിൽവ എന്നിവരാണ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. ഒലേ വാട്കിൻസ് ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോൾ അടിച്ചു. 32 പോയിന്‍റുള്ള സിറ്റി പട്ടികയിൽ ചെൽസിക്ക് തൊട്ടുപിന്നാലെ രണ്ടാമതാണ്. 

അതേസമയം ലിവർപൂള്‍ തകർപ്പൻ ജയം സ്വന്തമാക്കി. എവർട്ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലാക്ക് ഇരട്ട ഗോൾ നേടി. ഹെന്‍ഡേഴ്‌സണ്‍, ജോട്ട എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഗ്രേ എവർട്ടന്‍റെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ലിവർപൂൾ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 31 പോയിന്‍റാണ് ടീമിനുള്ളത്. എവർട്ടണ്‍ പതിനാലാമതും. 

പ്രീമിയർ ലീഗിലെ സതാംപ്‌ടണ്‍-ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. പട്ടികയിൽ 19 പോയിന്‍റുള്ള ലെസ്റ്റർ സിറ്റി എട്ടാമതും പതിനഞ്ച് പോയിന്‍റുള്ള സതാംപ്ടണ്‍ പതിനാറാമതുമാണ്.

ലാലിഗയില്‍ റയല്‍ കുതിപ്പ്

ഇതേസമയം ലാലിഗയിൽ ജയത്തോടെ റയൽ മാഡ്രിഡ് കുതിപ്പ് തുടരുകയാണ്. അത്ലറ്റിക്ക് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ തോൽപ്പിച്ചത്. കരിം ബെൻസമയാണ് റയലിന്‍റെ സ്‌കോറര്‍. 36 പോയിന്‍റുള്ള റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാമത് തുടരുന്നു. 

ISL : ഐഎസ്എല്‍ എടികെയുടെ വമ്പൊടിച്ച് മുംബൈ